സത്യം തുറന്നുപറഞ്ഞാൽ തീവ്രവാദിയാകുമോ? അൽജസീറ മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും  ഇസ്രയേൽ

AL JAZEERA

അൽജസീറയുടെ മാധ്യമപ്രവർത്തകരെ തീവ്രവാദികളെന്ന് മുദ്രകുത്തി ഇസ്രയേൽ. ഗാസയിലുള്ള ചാനലിന്റെ ആറ് മാധ്യമപ്രവർത്തകർ പലസ്തീൻ തീവ്രവാദികളാണെന്നും ഇവർ  ഹമാസുമായും ഇസ്‌ലാമിക് ജിഹാദ് മിലിറ്റന്റ് ഗ്രൂപ്പുമായും ബന്ധമുള്ളവരെന്നുമാണ് ഇസ്രയേലിന്റെ പുതിയ വാദം.

ഗാസയിലെ ആറ് അൽ ജസീറ മാധ്യമപ്രവർത്തകർക്ക് ഹമാസുമായും ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനകളുമായും സൈനിക ബന്ധം സ്ഥിരീകരിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ ഗാസയിൽ നിന്ന് കണ്ടെത്തി എന്നും നിരവധി രേഖകളും, പേഴ്‌സണൽ ടേബിളുകളും, തീവ്രവാദ പരിശീലന കോഴ്‌സുകളുടെ പട്ടികയും ഫോണുകളും ഇതിൽ ഉൾപ്പെടുന്നുമെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഉയർത്തുന്ന വാദം. അൽ ജസീറ മാധ്യമ ശൃംഖലയ്ക്കുള്ളിൽ ഹമാസ് ഭീകരർ സംയോജിപ്പിച്ചതിൻ്റെ തെളിവാണ് ഇതെന്നും ഇസ്രയേൽ ആരോപിച്ചു.

ALSO READ; കലിതുള്ളി ‘ട്രാമി’; ഫിലിപ്പീൻസിൽ വെള്ളപ്പൊക്കം, 26 മരണം

എന്നാൽ ഇസ്രയേൽ ഉയർത്തിയ വാദങ്ങളെയെല്ലാം അൽജസീറ നെറ്റ്‌വർക്ക് പൂർണ്ണമായും തള്ളി. ഇസ്രയേൽ അധിനിവേശ സേനകൾ മാധ്യമപ്രവർത്തകരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്  തെറ്റാണെന്നും  കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിക്കുന്നതിനെ അപലപിക്കുന്നുവെന്നും അൽജസീറ നെറ്റ്‌വർക്ക് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിൻ്റെ ഉപരോധത്തിൻ്റെയും സിവിലിയൻ ജനതയ്‌ക്കെതിരായ ബോംബാക്രമണത്തിൻ്റെയും ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി റിപ്പോർട്ട് ചെയ്യുന്ന ഒരേയൊരു അന്താരാഷ്ട്ര മാധ്യമ ശൃംഖല തങ്ങളാണെന്നും അൽജസീറ അവകാശപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News