ക്രൂരത തുടര്‍ക്കഥ; ബെയ്‌റൂട്ടിന്റെ ഹൃദയം തകര്‍ത്ത് അഞ്ചോളം ഇസ്രയേലി മിസൈലുകള്‍

ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍. അഞ്ച് മിസൈലുകളാണ് ഇവിടെ മാത്രം പതിച്ചതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിദാരുണമായ കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് രാജ്യതലസ്ഥാനം ഉണര്‍ന്ന് എഴുന്നേറ്റതെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഇസ്രയേലി ശത്രുക്കളുടെ വ്യോമാക്രമണത്തില്‍ എട്ടുനില കെട്ടിടം നിലംപരിശായി. ബസ്താ പ്രദേശത്തെ അല്‍ മാമോന്‍ തെരുവിലാണ് ആക്രമണം നടന്നത്. മൂന്നോളം വമ്പന്‍ ആക്രമണങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദം കേട്ടതായി എഎഫ്പി മാധ്യമപ്രവര്‍ത്തകരും പറയുന്നു.

ALSO READ: ‘പാലക്കാട്ടെ യുഡിഎഫ് വിജയം വർഗീയതയെ കൂട്ടുപിടിച്ച്’: മന്ത്രി പി രാജീവ്

ലെബനീസിലെ ഹിസ്ബുള്ളയ്‌ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. തലസ്ഥാനത്തിന്റെ തെക്കന്‍ മേഖലയില്‍ വെള്ളിയാഴ്ച നടന്ന ബോംബാക്രമണത്തിന് പിന്നാലെയാണ് കഴിഞ്ഞദിവസം ഈ ആക്രമണം നടന്നത്. തെക്കന്‍ ബെയ്‌റൂട്ടില്‍ നടന്ന ആക്രമണത്തില്‍ പതിനൊന്ന് നില കെട്ടിടമാണ് ഇസ്രയേല്‍ തകര്‍ത്തത്. ഇവിടം ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ്. ഹിസ്ബുള്ളയുമായി ബന്ധമുള്ള അഞ്ചോളം ആരോഗ്യപ്രവര്‍ത്തകര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു.

ALSO READ: ‘തെരഞ്ഞെടുപ്പ് ഫലം കരുത്ത് പകരുന്നത്; പാലക്കാട് എൽ ഡി എഫിന്റെ സ്വാധീനം വർധിച്ചു’: ഇ പി ജയരാജൻ

നിരന്തരമായുള്ള ഇസ്രയേലിന്റെ ആക്രമണത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ ലെബനന്റെ ഔദ്യോഗിക നാഷണല്‍ ന്യൂസ് ഏജന്‍സിയിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ ലെബനനിലും ബെയ്‌റൂട്ടിലെ തെക്കന്‍ പ്രദേശങ്ങളിലും നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration