ഗാസയില്‍ വീണ്ടും ബോംബാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 38 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇരുപത്തിരണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇതുള്‍പ്പെടെ ഗാസയിലെ മറ്റിടങ്ങളില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കം 38 പേര്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തിലേറെയായി ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 44, 805 പേരാണ്. ഒരുലക്ഷത്തിലധികം പേര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്.

ALSO READ: ലോക ഫുട്‌ബോള്‍ സൗദിയിലേക്ക്… ഫിഫയുടെ പ്രഖ്യാപനം പുറത്ത്!

ഇതിനിടയില്‍ സിറിയ, ലബനന്‍, ഗാസ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ജോര്‍ദാനിലേക്ക് പുറപ്പെട്ടു. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പില്‍ പങ്കെടുത്ത സീനിയര്‍ കമാന്‍ഡര്‍ ഫാഹ്‌മി സെല്‍മി, ജബാലിയയില്‍ ഹമാസ് യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്ന സലാദ് ദഹ്‌മാന്‍ എന്നിവരെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ട്.

ALSO READ: ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ദുരിതാശ്വാസത്തിനുള്ള 360 കോടി ഡോളര്‍ അടക്കം നാനൂറ് കോടി ഡോളറിന്റെ ഫണ്ട് സമാഹരണം യുഎന്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News