അറുതിയില്ലാത്ത ക്രൂരത! ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ, 3 മാധ്യമപ്രവർത്തകരടക്കം 9 പേർ കൊല്ലപ്പെട്ടു

gaza

ഗാസയിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ‘അസ്മ’ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇതിൽ മൂന്ന് പേർ മാധ്യമപ്രവർത്തകരാണ്. പടിഞ്ഞാറൻ ഗാസയിലെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്‌കൂളിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

സംഭവ സ്ഥലത്തെത്തിയ പാരാമെഡിക്കുകൾ ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇരുപതോളം പേർക്ക് ആക്രമണത്തിൽ പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ച മൂന്ന് പേർ മാധ്യമപ്രവർത്തകരാണ്. അൽ അഖ്‌സ ടിവി, ജെറുസലേം ഫൌണ്ടേഷൻ എന്നിവയിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ALSO READ; ഇസ്രയേൽ-ഹമാസ് യുദ്ധം; രണ്ട് ദിവസത്തെ വെടിനി‍ർത്തൽ നി‍‍‍‍ർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ്

അതേസമയം വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ഇസ്രയേൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഒകോടോബറിൽ ഇസ്രയേൽ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 42,924 പേരാണ് കൊല്ലപ്പെട്ടത്. മരണപ്പെവരിൽ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്.

ENGLISH SUMMARY; ISRAEL AIRSTRIKE IN GAZA SCHOOL KILLS 9 INCLUDING 3 JOURNALISTS

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here