രക്തക്കൊതി മാറാതെ ഇസ്രയേൽ; ലബനനിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

lebanon

ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ലബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുപ്പതിലധികം പേർക്ക് പരുക്കുണ്ടെന്നാണ് വിവരം.

സിഡോണിലെ ഇസ്രയേൽ ഇരട്ട ആക്രമണം നടത്തിയതായാണ് വിവരം.യാതൊരു മുന്നറിയിപ്പും നൽകാതെയായിരുന്നു ഇസ്രയേലിന്റെ ഈ ആക്രമണം. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം പരുക്ക് പറ്റിയവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ; മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ ഏഴ് ആനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ഇസ്രയേൽ ബെക്ക താഴ്വരയിൽ നടത്തിയ ആക്രമണത്തിൽ അറുപത് പേർ കൊല്ലപ്പെട്ടിരുന്നു. ബാൽബെക്ക് പ്രദേശത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികളും കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News