ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം

BEIRUT

ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണമെന്ന് റിപ്പോർട്ട്. ബെയ്‌റൂട്ടിൽ സ്ഫോടന പരമ്പരകൾ അടക്കം ഉണ്ടായതായാണ് റിപ്പോർട്ട്. ഗുരുതരമായ ആഗോള പ്രത്യാഘാതങ്ങൾക്ക് ഭീഷണിയുയർത്തുന്ന പശ്ചിമേഷ്യയിലെ യുദ്ധത്തിൽ രാജ്യത്തിൻ്റെ സഖ്യകക്ഷികൾ പിന്നോട്ട് പോകില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  ശനിയാഴ്ച ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നത്. ആക്രമണത്തിന് പിന്നാലെ പലയിടങ്ങളിൽ നിന്നും പുകയടക്കം ഉയരുന്നു ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ALSO READ; മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി

അതിനിടെ ശനിയാഴ്ച പുലർച്ചെ ലെബനൻ്റെ വടക്കൻ നഗരമായ ട്രിപ്പോളിയിൽ ഇസ്രയേൽ ആക്രമണം ആദ്യമായി ഉണ്ടായതായി ലെബനൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്രിപ്പോളിയിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ ഹമാസ് ഉദ്യോഗസ്ഥനും ഭാര്യയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു.

ALSO READ;  ഹെയ്തിയിൽ കൂട്ടക്കുരുതി: ആൾക്കൂട്ട ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

ഇസ്രയേലിന് നേരെ 200ലധികം മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് ചൊവ്വാഴ്ച മുതൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായിരുന്ന ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ കനത്ത ബോംബാക്രമണമാണ് നടത്തുന്നത്.

ENGLISH SUMMARY: ISRAEL’S AIRSTRIKE CONTINUES IN LEBANON

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News