ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യവ് ഗാലന്റ് എന്നിവർക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ ഇസ്രയേൽ അപ്പീലുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു. അപ്പീലിൽ തീരുമാനം ഉണ്ടാകും വരെ ഇരുവർക്കുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് മരവിപ്പിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.
ഇസ്രയേൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അധികാരപരിധിയെയും അറസ്റ്റ് വാറൻ്റുകളുടെ നിയമസാധുതയെയും വെല്ലുവിളിക്കുന്നുവെന്നും കോടതി ഈ ആവശ്യം നിരസിച്ചാൽ , അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രയേൽ രാഷ്ട്രത്തിനെതിരെ എത്രമാത്രം പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് മറ്റുള്ളവർക്ക് മനസ്സിലാകുമെന്നും കോടതിയിൽ അപ്പീൽ നൽകിയ ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.
ALSO READ; ഇസ്‌കോണ്‍ നിരോധനം അവശ്യപ്പെട്ടുള്ള ഹര്‍ജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളി
ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ യുദ്ധത്തിൽ “യുദ്ധക്കുറ്റം” നടത്തിയതിന് ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് ആഗോള തലത്തിൽ വലിയ വാർത്തയായിരുന്നു. ഹമാസിൻ്റെ സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും ഐസിസി സമാനമായ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നെതന്യാഹുവിനും യവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടിക്കെതിരെ ഇസ്രയേൽ ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. അമേരിക്ക, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളും നെതന്യാഹുവിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here