ഗാസ സിറ്റിയിൽ സഹായം കാത്തു നിന്നവരെ കൊന്നൊടുക്കി ഇസ്രയേൽ. പട്ടിണിയും ശിശുമരണവും പടരുന്നതിനിടെയാണ് നിരപരാധികൾക്ക് മേൽ ഇസ്രയേൽ സൈന്യം ഡ്രോണുകളും പീരങ്കികളും പ്രയോഗിച്ചത്. ആയിരത്തോളം വരുന്ന മനുഷ്യരാണ് ഇവിടെ കാത്തുനിന്നിരുന്നതെന്നും, ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഗാസയിലേക്ക് കടത്തിവിടുന്ന സഹായ ട്രക്കുകൾ തടയുന്നത് ഇസ്രായേൽ ഇപ്പോഴും തുടരുന്നുണ്ട്. നിലവിൽ പ്രതിദിനം 500ലേറെ ഭക്ഷണ ട്രക്കുകൾ ആവശ്യമായിടത്ത് 100ൽ താഴെ മാത്രമാണ് ഗാസയിലേക്ക് എത്തുന്നത്. ഇസ്രായേൽ അനുമതി നൽകാത്തതിനാൽ ആയിരക്കണക്കിന് ട്രക്കുകൾ റഫ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here