ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ 700 പേർ കൊല്ലപ്പെട്ടു

ഗാസയിൽ തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ 24 മണിക്കൂറിനിടെ 700 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലും പരിസരത്തുമുള്ള കൂടുതൽ പ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. വടക്കൻ ഗാസയിൽനിന്നുള്ളവരടക്കം കേന്ദ്രീകരിച്ചിരിക്കുന്ന തെക്കൻ ഗാസയിലേക്കാണ്‌ ആക്രമണം വ്യാപിപ്പിച്ചത്‌.

Also read:നവകേരള സദസിൽ 250 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യും

ഹ​മാ​സി​നെ ത​ക​ർ​ക്കാ​നും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നും കൂ​ടു​ത​ൽ സൈ​നി​ക​രെ രം​ഗ​ത്തി​റ​ക്കി ക​ര​യു​ദ്ധ​വും ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​​സ്ര​യേ​ൽ പ്ര​ധാ​ന​മ​​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ്ര​ഖ്യാ​പി​ച്ചു. അതിനിടെ, ഗാസ യുദ്ധം ചർച്ച ചെയ്യാൻ ജിസിസി ഉച്ചകോടി ഖത്തറിൽ ചേരും.

അതേസമയം, ഗാസയിൽ യുഎഇ ചികിത്സാസേവനങ്ങൾ തുടങ്ങി. എമിറാത്തി ഇന്റഗ്രേറ്റഡ് ഫീൽഡ് ഹോസ്പിറ്റലിലാണ് ഇപ്പോൾ സേവനങ്ങൾ നൽകിത്തുടങ്ങിയത്. ചികിത്സാ സഹായങ്ങൾ നൽകുന്നത് “ഗാലന്റ് നൈറ്റ് 3” ഓപ്പറേഷന്റെ ഭാഗമായാണ്. എമിറാത്തി മെഡിക്കൽ ടീം ആണ് 150-ലധികം കിടക്കകളുള്ള ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്നത്.

Also read:മലപ്പുറത്തിന്‌ സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ ഓവറോൾ

നിരവധി സേവനങ്ങളാണ് ആശുപത്രിക്ക് നൽകിയത്. അതിൽ പ്രധാനമായും ജനറൽ, പീഡിയാട്രിക്, വാസ്കുലർ സർജറികൾ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള തീവ്രപരിചരണ മുറികൾ, അനസ്തേഷ്യ വിഭാഗം, ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവയാണ്. കൂടാതെ വിവിധ തരത്തിലുള്ള ശസ്ത്രക്രിയകൾ നടത്താൻ സജ്ജീകരിച്ച ശസ്ത്രക്രിയാ ഓപ്പറേഷൻ റൂമുകൾ, പീഡിയാട്രിക്സ്, ഗൈനക്കോളജി, സിടി സ്കാൻ, അത്യാധുനിക ലാബ്, ഫാർമസി, മെഡിക്കൽ സപ്പോർട്ട് തുടങ്ങിയ സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News