ലക്ഷ്യമിട്ടത് ഗാസ, കൊല്ലപ്പെട്ടത് ബന്ദിയായ സ്വന്തം പൗര; ഇസ്രയേലിന് വിനയായി ആക്രമണം

gaza-israel-hamas-hostage

വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ കസ്റ്റഡിയിലുള്ള സ്വന്തം പൗര വനിതാ ബന്ദി കൊല്ലപ്പെട്ടു. ഹമാസ് വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് പ്രതികരിച്ചു.

സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ചിലര്‍ ചോര്‍ത്തിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു. നെതന്യാഹുവിന്റെ വാദങ്ങള്‍ പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പ്രതികരിച്ചു. രഹസ്യ രേഖ ചോര്‍ത്തല്‍ സംഭവത്തില്‍ അറസ്റ്റിലായ തന്റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. തന്നെ താറടിക്കാന്‍ നടന്ന ശ്രമങ്ങള്‍ ഇസ്രായേലിന്റെ സുരക്ഷക്കാണ് ഭീഷണിയായതെന്നും അദ്ദേഹം പറഞ്ഞു.

Read Also: റാലിക്ക് നേതൃത്വം നല്‍കി പ്രവിശ്യാ മുഖ്യമന്ത്രി; ആവശ്യം ഇമ്രാന്‍ ഖാന്റെ മോചനം

ബന്ദികളില്‍ ചിലരുടെ അവസ്ഥ എന്തെന്ന് ഒരു നിലക്കും അറിയാന്‍ കഴിയാത്ത സാഹചര്യമുള്ളതായി ഹമാസ് വക്താവ് അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനാണ് ബന്ദി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തമെന്നും ഹമാസ് വ്യക്തമാക്കി.

Key words: Gaza, Israel attack, hamas

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News