കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 120 പലസ്തീനികള്‍ കൊല്ലപ്പെടുകയും 205 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ, ലെബനാനിലെ സെന്‍ട്രല്‍ ബെയ്റൂട്ടിൽ ബസ്ത പരിസരത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ഹദത്ത്, ബുര്‍ജ് അല്‍-ബറജ്നെ, ചൗയിഫാത്ത് പ്രദേശങ്ങളും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ടയര്‍ സിറ്റി ബീച്ചില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു.
Read Also: പാകിസ്ഥാനിൽ സുന്നി- ശിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 32 പേർ കൊല്ലപ്പെട്ടു
2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയിലെ ഇസ്രായേൽ വംശഹത്യയില്‍ 44,176 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,04,473 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ അന്ന് ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാകുകയും ചെയ്തു. ഗാസയ്ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ലെബനനില്‍, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 3,645 പേര്‍ കൊല്ലപ്പെടുകയും 15,355 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here