നിരപരാധികളുടെ ചുടുചോര കുടിച്ച് മതിയായില്ലേ; ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 70ലേറെ മരണം

gaza-israel-attack

വടക്കന്‍ ഗാസയിൽ ബെയ്ത് ലാഹിയയിലെ പാർപ്പിട ടവറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ ടീമുകള്‍ക്ക് പ്രദേശത്ത് എത്താന്‍ കഴിയുന്നില്ലെന്നും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ബെയ്ത്ത് ലാഹിയയിലെ ആറ് പലസ്തീന്‍ കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടമാണ് ഇസ്രായേല്‍ സൈന്യം ആക്രമിച്ചത്. കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആക്രമണം നടന്ന സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. വടക്കന്‍ ഗാസയിലെ ഇസ്രായേല്‍ ഉപരോധത്തെ തുടർന്നാണിത്.

Read Also: ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു

ഇതിന് പുറമെ ഗാസയിലെ നുസൈറാത്തിലും ബുറൈജിലും ആക്രമണമുണ്ടായി. ഇന്ന് രാവിലെ മുതൽ മൊത്തം 96 പലസ്തീനികൾ കൊല്ലപ്പെട്ടു. ഈ വീടുകളിലും പാർപ്പിട കെട്ടിടങ്ങളിലും കുടിയൊഴിപ്പിക്കപ്പെട്ട ഡസൻ കണക്കിന് സിവിലിയന്മാർ ഉണ്ടെന്ന് ഇസ്രയേൽ സൈന്യത്തിന് അറിയാമായിരുന്നുവെന്നും അവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്നും പലസ്തീൻ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യയില്‍ 2023 ഒക്ടോബര്‍ 7 മുതല്‍4 3,846 പലസ്തീനികള്‍ കൊല്ലപ്പെടുകയും 103,740 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ അന്ന് ഇസ്രായേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News