ചോരക്കൊതി മാറാതെ ഇസ്രയേല്‍; നവജാതശിശുക്കളുള്‍പ്പെടുന്ന ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണം

GAZA

വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിന് നേരെ ഇസ്രായേല്‍ സൈന്യം രണ്ടാം ദിവസവും ആക്രമണം നടത്തി. ആക്രമണത്തില്‍ മെഡിക്കല്‍ സ്റ്റാഫിനും നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്കും പരിക്കേറ്റതായി മെഡിക്കല്‍ സ്റ്റാഫ് അറിയിച്ചു. ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയിലെ സ്ഥിതി വളരെ മോശമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇന്‍കുബേറ്ററുകളിലെ നവജാതശിശുക്കള്‍ ഉള്‍പ്പെടെ നിരവധി കുട്ടികളാണ് ഇസ്രായേലിന്റെ ആക്രമണത്തിന്റെ നേരിട്ടുള്ള ഇരകളെന്ന് ആശുപത്രി നഴ്സിംഗ് ഡയറക്ടര്‍ സബ്ബഹ് പറഞ്ഞു.

കുട്ടികളും പരിക്കേറ്റവരും ഉള്‍പ്പെടെ 125 രോഗികളാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്‍കുബേറ്ററില്‍ എട്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു, തീവ്രപരിചരണ വിഭാഗത്തില്‍ ഏഴ് നവജാതശിശുക്കളും കുട്ടികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണത്തില്‍ കുട്ടികളുടെ വാര്‍ഡ് സ്ഥിതി ചെയ്യുന്ന മുകള്‍ നിലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതിനെ തുടര്‍ന്ന് ഉപകരണങ്ങളില്ലാത്ത താഴത്തെ നിലകളിലേക്ക് കുഞ്ഞുങ്ങളെയും കുട്ടികളെയും മാറ്റാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു.

Also Read : ക്രൂരതയില്‍ കൊതിതീരാതെ… ഗാസയെ പട്ടിണിക്കിട്ട് കൊല്ലാനൊരുങ്ങി ഇസ്രയേല്‍; ഭക്ഷണമെത്തിക്കുന്നതിനും വിലക്ക്

കഴിഞ്ഞയാഴ്ച നടന്ന റെയ്ഡിനിടെ ഇസ്രായേല്‍ സൈന്യം ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ധര്‍, ന്യൂറോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ നിരവധി
ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല. നാല് ഡോക്ടര്‍മാരും 50 സന്നദ്ധപ്രവര്‍ത്തകരും മെഡിക്കല്‍ വര്‍ക്കര്‍മാരും നഴ്‌സുമാരുമുണ്ട്. എന്നാല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ വലിയ ഒഴുക്കിനെ നേരിടാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ സൈന്യം ഗോഡൗണുകളും മരുന്നുകള്‍ സൂക്ഷിക്കുന്ന ഫാര്‍മസിയും ആശുപത്രിയിലെ പല സൗകര്യങ്ങളും നശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ഇസ്രായേല്‍ വംശഹത്യയില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ കുറഞ്ഞത് 43,374 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 102,261 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തിങ്കളാഴ്ച വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയില്‍ ഇസ്രായേല്‍ സൈന്യം രണ്ട് വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞിരുന്നു. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ അച്ഛനെ നഷ്ടപ്പെട്ട ഒരു പലസ്തീന്‍ കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News