ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണം; 22 പേര്‍ മരിച്ചു

beirut

ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരുക്കുണ്ട്. തലസ്ഥാന നഗരിയുടെ മധ്യഭാഗത്താണ് ആക്രമണമുണ്ടായത്. കഴിഞ്ഞ മാസം മുതല്‍ ഈ മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്.

Also Read: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ: ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമെന്ന് കുവൈത്ത്

ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലെബനീസ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

ബെയ്‌റൂത്തിലെ തെക്കന്‍ ഭാഗമാണ് പൊതുവെ ഇസ്രയേല്‍ ലക്ഷ്യംവെക്കാറുള്ളത്. കഴിഞ്ഞ ദിവസം യുഎന്‍ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെ കരസേന വെടിവെപ്പ് നടത്തിയിരുന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News