ഗാസയില്‍ വന്‍ ബോംബ് വര്‍ഷവുമായി ഇസ്രയേല്‍; കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു

gaza-israel-attack

ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന പലസ്തീന്‍ പൗരന്മാരെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം. ഇത് തികച്ചും ഭയാനകമാണെന്ന് മുതിര്‍ന്ന യുഎന്‍ആര്‍ഡബ്ല്യുഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിന് നേരെ മിനിറ്റുകള്‍ക്കുള്ളില്‍ വലിയ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഇവിടെ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു.

ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. അല്‍ ജസീറയുടെ ക്യാമറാമാന് കല്ല് പതിച്ചാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ പറന്ന പാറക്കഷ്ണങ്ങള്‍ വന്ന് പതിക്കുകയായിരുന്നു. ഇങ്ങനെ കല്ല് പതിച്ച് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. രണ്ട് മണിക്കൂറിനിടെ കനത്ത പീരങ്കി ആക്രമണത്തിനൊപ്പം തീവ്രമായ ബോംബിങ്ങുമാണുണ്ടായത്. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും വീടുകളും മാത്രമല്ല, പള്ളികളും മറ്റ് പൊതു സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

Read Also: ഇതാ സമാധാനത്തിന്റെ ഒലീവ് ഇലകള്‍; ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം

ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യയില്‍ 2023 ഒക്ടോബര്‍ 7 മുതല്‍4 4,282 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,04,880 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ ബന്ദികളാകുകയും ചെയ്തു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News