കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 19 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ പുലര്‍ച്ചെ മുതലുള്ള ആക്രമണത്തിൽ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ മൂന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതോടെ കിച്ചണിൻ്റെ പ്രവർത്തനം തടസ്സപ്പെട്ടു. ഗാസയിലെ അവശേഷിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത് വേൾഡ് സെൻട്രൽ കിച്ചൺ മുഖേനയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തില്‍ പങ്കെടുത്ത ആളെയാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ വേൾഡ് കിച്ചണിൽ പ്രവർത്തിക്കുകയായിരുന്നെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇതിന് തെളിവുകളൊന്നും നല്‍കിയില്ല. മരിച്ച മറ്റുള്ളവരുടെ വിശദാംശങ്ങളൊന്നും ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല. വേള്‍ഡ് സെന്‍ട്രല്‍ കിച്ചൺ എയ്ഡ് ഗ്രൂപ്പ് ഗാസയില്‍ ധാരാളം സമൂഹ അടുക്കളകൾ നടത്തിവരുന്നുണ്ട്. ഇതാദ്യമായല്ല ഇസ്രയേല്‍ സൈന്യം വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ ലക്ഷ്യമിടുന്നത്. ഏപ്രിലില്‍ നാല് അന്താരാഷ്ട്ര സന്നദ്ധ പ്രവര്‍ത്തകരെ വധിച്ചിരുന്നു.
Read Also: സിറിയയിലെ അലെപ്പോ പിടിച്ചെടുക്കാൻ വിമത ശ്രമം; എതിരിടാന്‍ ആകാതെ പിന്‍വാങ്ങി സൈന്യം
ഗാസയിലെ ഇസ്രയേല്‍ വംശഹത്യയില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ 44,382 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,05,142 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ അന്ന് ഇസ്രയേലില്‍ 1,139 പേർ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. അതിനിടെ, റാഫ നഗരത്തിന് കിഴക്ക് അല്‍-ജനീന പരിസരത്ത് യാസിന്‍-105 റോക്കറ്റുകള്‍ ഉപയോഗിച്ച് രണ്ട് ഇസ്രയേലി മെര്‍ക്കാവ ടാങ്കുകള്‍ ആക്രമിച്ചതായി ഹമാസിന്റെ സായുധ വിഭാഗം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here