ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം: 21 പേർ കൊല്ലപ്പെട്ടു

lebanon

ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലെബനനിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. തിങ്കളാഴ്ച വടക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഇതുവരെ, ലെബനനിലെ
തെക്ക്, കിഴക്ക് ബെക്കാ താഴ്‌വര, ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നതെങ്കിൽ ഇപ്പോൾ ഇത് വടക്കൻ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഇസ്രയേൽ സൈന്യം.

ആക്രമണത്തിൽ മരണത്തിന് പുറമേ എട്ട് പേർക്ക് പരിക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ലെബനനിലെ 25 ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രയേലി അതിർത്തിയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ (35 മൈൽ) വടക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ ഉത്തരവിട്ടിട്ടുണ്ട്. നിരവധി പേർ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനം ലക്ഷ്യമാക്കി പലായനം തുടങ്ങിയിട്ടുണ്ട്.

അതിനിടെ അയിത്തോ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു വീട് തകർന്നു. വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റവരെ താമസിപ്പിച്ചായിരുന്ന വീടായിരുന്നു ഇത്. അതേസമയം മധ്യ ഇസ്രയേലിൽ, സൈറണുകൾ മുഴങ്ങിയതോടെ താമസക്കാർ അഭയകേന്ദ്രങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ലെബനനിൽ നിന്ന് കടന്ന മൂന്ന് പ്രൊജക്‌ടൈലുകൾ തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു.  പരിക്കുകളൊന്നും  ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ENGLISH SUMMARY: ISRAEL ATTACK IN NORTH LEBANON KILLS 21

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News