ചോരക്കൊതി മാറാതെ ഇസ്രയേൽ; വടക്കൻ ഗാസയിൽ 15 പേർ കൊല്ലപ്പെട്ടു

GAZA WAR

വടക്കൻ ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ബെയ്ത്ത് ലാഹിയ നഗരത്തിൽ സ്ഥിതി ചെയുന്ന വീടുകൾക്ക് നേരെ നടത്തിയ ബോംബ് ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം.ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ആക്രമണത്തിന് പിന്നാലെ നിരവധി പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 47 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നിവിടങ്ങളിലെ വീടുകൾക്കു നേരെയാണ് ഇസ്രയേൽ സൈന്യം ബോംബ് വർഷിച്ചത്. ബെയ്ത്ത് ലഹിയയിലെ അഭയാർഥികേന്ദ്രമായ ഒരു സ്കൂളിന് പുറത്തും ഇസ്രയേൽ ഡ്രോണുകളും ബോംബുകളും വർഷിച്ചതായി റിപ്പോർട്ടുണ്ട്‌.

ALSO READ; ജയിലിൽ തന്നെ തളയ്ക്കാനോ? ഇസ്ലാമബാദ് സംഘർഷത്തിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും അറസ്റ്റ് വാറന്റ്

ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ആശുപത്രികളുടെ അടക്കം പ്രവ്രർത്തനം വലിയ രീതിയിൽ തടസപ്പെട്ടിട്ടുണ്ട്. നിലവിൽ മൂന്ന് ആശുപത്രികൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവിടം പരുക്കുപറ്റിയവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അതേസമയം സഹായവുമായി വരുന്ന ട്രക്കുകൾ ഇസ്രയേൽ സൈന്യത്തിന്റെ സഹായത്തോടെ കൊള്ളയടിക്കപ്പെടുപ്പെടുന്നതിനാൽ ഇസ്രയേലിൽനിന്ന്‌ ഗാസയിലേക്ക്‌ ചരക്ക്‌ കൊണ്ടുപോകുന്ന പ്രധാന കവാടമായ കെരെം ഷാലോംവഴിയുള്ള ഗാസയിലേക്കുള്ള സഹായ വിതരണം അവസാനിപ്പിക്കുന്നതായി യു എൻ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration