ക്രിസ്മസ് തലേന്ന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ഷെല്ലാക്രമണം; എട്ടു പേര്‍ കൊല്ലപ്പെട്ടു

ക്രിസ്മസ് തലേന്ന് വെസ്റ്റ് ബാങ്കിലെ തുല്‍ക്കര്‍ നഗരത്തിന് സമീപമുള്ള അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 53കാരി ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഖൗല അബ്ദോ എന്ന സ്ത്രീ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ALSO READ: പുല്‍ക്കൂടോ നക്ഷത്രങ്ങളോ ഇല്ല, ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ബത്‌ലഹേം

ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ഖസാം ബ്രിഗേഡ്‌സിന്റെ രണ്ട് അംഗങ്ങളെയും ഇസ്രയേല്‍ വധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ അധിനിവേശത്തില്‍ നിരവധി പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതേസമയം ഖാന്‍യൂനിസിലെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള ടെന്റ് ഹൗസിംഗില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ALSO READ: സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷത്തില്‍

ഗാസയിലും ഇതിനിടയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ആക്രമണത്തില്‍ പലസ്തീന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ ഒരു വീടിന് മുകളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെ മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് കണ്ടെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News