പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇറാൻ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ മണിക്കൂറുകൾ നീണ്ട ആക്രമണം നടത്തി. നൂറോളം യുദ്ധവിമാനങ്ങൾ ഉപയുക്തമാക്കിയായിരുന്നു ഇസ്രയേൽ ആക്രമണം. അഞ്ചാം തലമുറ എഫ് 35 അദിർ ഫൈറ്റർ ജെറ്റുകൾ, എഫ് 15 ഐ അറ്റാക്ക് ജെറ്റുകൾ, എഫ് 16 ഐ ഡിഫൻസ് ജെറ്റുകൾ എന്നിവ ഉപയോഗിച്ച് വൻസന്നാഹത്തോടെയും കൃത്യമായ ആസൂത്രണത്തോടെയുമായിരുന്നു ഇസ്രയേൽ ആക്രമണം.
1980 നു ശേഷം ആദ്യമായാണ് ഇസ്രായേൽ സൈന്യം ഇറാനെ പരസ്യമായി ആക്രമിക്കുന്നത്. ആഴ്‌ചകളെടുത്ത്, ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി തെരഞ്ഞെടുത്ത്, ആക്രമണരീതിയടക്കം അമേരിക്കയെ ബോധ്യപ്പെടുത്തിയായിരുന്നു ഇസ്രയേൽ സൈനികനീക്കം. അതീവരഹസ്യമായി സൂക്ഷിച്ച ആക്രമണ പദ്ധതി ചോർന്നത് അമേരിക്കക്ക് നാണക്കേടാകുകയും ചെയ്തിരുന്നു. ആക്രമണ പദ്ധതി ചോർന്നതിനെ സംബന്ധിച്ച് എഫ്‌ബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.
Also Read: ഗാസയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 45 പേർ കൊല്ലപ്പെട്ടു
യുദ്ധവിമാനങ്ങളെ 2000 കിലോമീറ്റർ പരിധിയിൽ ഒരുക്കിനിർത്തി 100 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ജെറ്റുകളെ പ്രത്യേക ചുമതല നൽകി സംഘങ്ങളായി തിരിച്ചിരുന്നു. മിസൈൽ ആക്രമണത്തിന് മാത്രം പത്ത് വിമാനങ്ങളാണ് ഉപയോഗിച്ചത്. ആദ്യം വ്യോമ പ്രതിരോധ സംവിധാനത്തെയും പിന്നീട് മിസൈൽ, ഡ്രോൺ നിർമാണ കേന്ദ്രങ്ങളെയും ആക്രമിച്ചു. നാശനഷ്ടത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
#BREAKING: Israeli strikes hit Iranian military installations in Khuzestan pic.twitter.com/1Llyo82Z16
— Israel War Room (@IsraelWarRoom) October 26, 2024
ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് മറുപടിയെന്നോണം ഇറാൻ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഇറാൻ്റെ മിസൈൽ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഒക്ടോബർ ഒന്നിന് ഇസ്രായേൽ പ്രതിജ്ഞയെടുത്തിരുന്നു അതിന്റെ ഭാഗമായാണ് ഇപ്പോൾ ഇറാനിൽ ഇസ്രയേൽ നടത്തിയിരിക്കുന്ന ആക്രമണം.
Also Read; ക്യാംഡോം; ഒളിക്യാമറയെ പേടിക്കണ്ട സ്വകാര്യതയെ സംരക്ഷിക്കാൻ ഡിജിറ്റൽ കോണ്ടം അവതരിപ്പിച്ച് ജർമൻ കമ്പനി
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുടെ ആഘാതം കുറച്ചത് യുഎസ് തെരഞ്ഞെടുപ്പാണ്. ഇറാനിലെ എണ്ണപ്പാടങ്ങളും എണ്ണ സംഭരണ കേന്ദ്രങ്ങളും ആണവ നിലയങ്ങളും ആക്രമിക്കുന്നത് ഇസ്രയേലിന്റെ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ആണവനിലയങ്ങൾ ആക്രമിക്കുന്നതിനെ പിന്തുണയ്‌ക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയതോടെയാണ് ആ പദ്ധതിയിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങിയത്.
ഗാസയിലും ലബനനിലും വെടിനിർത്തൽ സാധ്യമാക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരെ അമേരിക്കയിൽ ജനരോഷം ശക്തമാണ്. അത് കൊണ്ട് കൂടിയാണ് ആണവനിലയങ്ങളെയടക്കം ആക്രമിക്കുന്നത് ഒഴിവാക്കാണമെന്ന നിലപാട് അമേരിക്ക സ്വീകരിച്ചത്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് വലിയ കേടുപാട് ഉണ്ടാക്കിയതായും, സൈനിക ലക്ഷ്യങ്ങളിൽ കൃത്യവുമായ സ്‌ട്രൈക്കുകൾ നടത്തിയെന്നും ഇസ്രായേലിനെതിരായ അടിയന്തര ഭീഷണികളെ ഇല്ലാതാക്കിയെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗേരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here