കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ: അൽ മവാസി അഭയാർഥി ക്യാമ്പ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 40 പേർ

gaza

തെക്കൻ ഗാസയിലെ അൽ മവാസി അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കൊല. “സുരക്ഷിത സ്ഥാനമെന്ന്” അടയാളപെടുത്തിയ ഇവിടെ 40 പേരാണ് കൊല്ലപ്പെട്ടത്. 60 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.

ALSO READ: വീണ്ടുമൊരു ‘ടൈറ്റാനിക് നിമിഷം’: അലാസ്കയിലെ മഞ്ഞുമലയിലിടിച്ച് കാർണിവൽ ക്രൂയിസ്

പലസ്തീനികൾ കൂട്ടത്തോടെ അഭയം പ്രാപിച്ച ഖാൻ യൂനിസിലെ അൽ-മവാസി മേഖലയിലെ ഒരു ക്യാമ്പിലെ 20 ടെൻ്റുകളെങ്കിലും ചൊവ്വാഴ്ച പുലർച്ചെ ആക്രമണത്തിൽ തകർന്നതായി ഗാസയുടെ സിവിൽ ഡിഫൻസ് അറിയിച്ചു.ഖാൻ യൂനിസിലും സമീപത്തെ റഫയിലും നടത്തിയ അധിനിവേശത്തിനിടെ ഇസ്രായേൽ സൈന്യം തീരപ്രദേശത്തെ ഒരു “സുരക്ഷിത മേഖല” ആയി പ്രഖ്യാപിച്ചതുമുതൽ ഇവിടേക്ക് അഭയം പ്രാപിച്ച ഫലസ്തീനികളുടെ ഒരു വലിയ കൂട്ടമാണ് ഒഴുകിയെത്തിയത്.

ALSO READ: ഉണക്ക മുന്തിരി ആൾ ചില്ലറക്കാരനല്ല! ശീലമാക്കാൻ ഗുണങ്ങളേറെ

ഇക്കാര്യം ഇസ്രയേലിനും വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും ഇസ്രയേൽ ഇത്തരമൊരു ആക്രമണം നടത്തിയത് എന്തുകൊണ്ടാണെന്ന വിമർശനം ഉയരുന്നുണ്ട്. ആക്രമണത്തിനിടെ കാണാതായവർക്കുള്ളതിരച്ചിലിനിടെ രക്ഷാപ്രവർത്തകർ ടെൻ്റ് ക്യാമ്പിൽ 9 മീറ്റർ (30 അടി) വരെ ആഴത്തിലുള്ള ഗർത്തങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ട്. ആക്രമണത്തിന്റെ തോത് എത്രത്തോളമായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News