ചോരക്കൊതി മാറാതെ ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍

gaza-israel-attack

ചോരക്കൊതി മാറാതെ ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍. ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ധാരാളം കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഗാസയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു.

നുസറേയ്ത്ത്, സവൈദ, മഗസി, ദെയ്ര്‍ അല്‍ ബല എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഇതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. വ്യാഴം പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ തുടരുന്ന വ്യാപക ആക്രമണങ്ങളില്‍ ഗാസ പൊലീസ് മേധാവിയടക്കം 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഗാസ സിറ്റിയിലെ ലബാബിദി ജങ്‌ഷൻ, ഒയൂൺ ജങ്‌ഷൻ, തെക്കൻ നഗരം ഖാൻ യൂനിസ്‌, മധ്യഭാഗത്തെ നുസെയ്‌റത്തിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂൾ എന്നിവടങ്ങളിലാണ്‌ റോക്കറ്റ്‌, ബോംബ്‌ ആക്രമണങ്ങൾ നടത്തിയത്‌.

Also Read: ബെൽജിയത്തിൽ ഭിന്നശേഷിക്കാരെ ക്രൂരമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ

ഇസ്രയേൽ സൈന്യംസ തന്നെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന തെക്കൻ ഗാസയിലെ അൽ മവാസി ടെന്റ്‌ ക്യാമ്പുകളിലേക്കും ആക്രമണം ഉണ്ടായി. വ്യാഴാഴ്ച്ച പുലർച്ചെയാണ് ഇവിടെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഗാസ പൊലീസ്‌ ഡയറക്ടർ ജനറൽ മഹ്മൂദ്‌ സലായടക്കം 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News