റാഫയില്‍ വീടുകള്‍ക്കു മുകളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറുന്നൂറോളമാണ്. വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പ് ഇസ്രയേല്‍ പിടിച്ചെടുത്തു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രേയലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്.
ALSO READ: ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 19,000 കവിഞ്ഞു. അമ്പതിനായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 131 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ വടക്കന്‍ ഗാസയിലെ രണ്ടു ആശുപത്രികള്‍ കൂടി ഇസ്രയേല്‍ പിടിച്ചെടുത്തിട്ടുണ്ട്. അല്‍അഹ്ലി, അല്‍ഔദ് എന്നീ ആശുപത്രികളാണ് ഇത്. ഈ ആശുപത്രികളില്‍ വിരലിലെണ്ണവുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും മാത്രമാണ് നൂറു കണിക്ക് രോഗികളെ പരിചരിക്കാനുള്ളത്. തെക്കന്‍ ഗാസയില്‍ തുടരുന്ന ബോംബാക്രമണത്തില്‍ രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടു. അല്‍ അമിറ ഐഷ എന്ന കുഞ്ഞിനൊപ്പം സഹോദരന്‍ അഹ്‌മദും കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ ഹമാസിന്റെ തുരങ്കങ്ങളില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. അതേസമയം വെടിനിര്‍ത്തലിനായി ഖത്തര്‍ ഈജിപ്ത് മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here