ഗാസയിൽ ഇസ്രയേൽ ആക്രമണം ഒരു മാസം കടന്നു; പലായനം ചെയ്ത് ആയിരങ്ങൾ

ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരവേ ആയിരങ്ങളാണ് ദിനംപ്രതി പലസ്‌തീനിൽ നിന്ന് പലായനം ചെയ്യുന്നത്. കാൽനടയായി 15,000 പേരോളം തെക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്‌തു. ഗാസയിലെ ആക്രമണങ്ങളും യുദ്ധവും ഒരു മാസം കഴിയുമ്പോൾ കുട്ടികളടക്കം പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 214 പേർ കൊല്ലപ്പെട്ടു.

ALSO READ:ഇനി ആഘോഷത്തിന്റെ നാളുകള്‍; ചുവപ്പ് സാരിയില്‍ സുന്ദരിയായി ആമിര്‍ ഖാന്റെ മകള്‍, പ്രീ വെഡ്ഡിങ് ചിത്രങ്ങള്‍ വൈറല്‍

തുർക്കി, ജോർദാൻ, ബൊളീവിയ എന്നീ രാജ്യങ്ങൾ അവരുടെ അംബാസ്സഡർമാരെ തിരിച്ചുവിളിക്കുകയും പല തുർക്കി സംഘടനകളും ഇസ്രയേൽ സൈനിക താവളത്തിലേക്ക് പ്രതിഷേധ യാത്ര നടത്തുകയും ചെയ്‌തു. ആറ് ലക്ഷത്തിൽപ്പരം ജനസംഖ്യയുണ്ടായിരുന്ന ഗാസയിൽ പകുതിയോളം കെട്ടിടങ്ങളും ഇപ്പോൾ തകർന്നടിഞ്ഞ അവസ്ഥയാണ്. സഹായങ്ങളെത്തിക്കാൻ പോയ 5 ട്രക്കുകൾക്ക് നേരെ ബോംബാക്രമണം ഉണ്ടായി.

ALSO READ: ബ്രസീൽ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യു എൻ ആവശ്യപ്പെട്ടിട്ടും വെടിനിർത്തൽ പ്രഖ്യാപിക്കാൻ ബെഞ്ചമിൻ നെതന്യാഹു തയാറായില്ല. സഹായങ്ങളെത്തിക്കാൻ താത്കാലിക വെടിനിർത്താലാകാം എന്നാണ് തീരുമാനം. യുദ്ധം കഴിഞ്ഞാലും ഗാസ വിടില്ലെന്ന നിലപാടാണ് നിലവിൽ ഇസ്രായേൽ സ്വീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News