ഗാസ മുനമ്പിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 77 പേര്‍ മരിച്ചു. ഗാസ കൂട്ടക്കുരുതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തിലാണ് ആക്രമണം. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41,909 ആയി. 97,303 പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ, ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫക്കും ടെല്‍ അവീവിന് സമീപത്തെ സൈനിക താവളത്തിനും നേരെ ആക്രമണം നടത്തിയതായി ലെബനനിലെ ഹിസ്ബുള്ള അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ ബൈറൂട്ടിലെ ഇന്റലിജന്‍സ് ആസ്ഥാനം തകര്‍ത്തതായി ഇസ്രയേല്‍ അറിയിച്ചു. തെക്കന്‍ ലെബനാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ബൈറൂട്ട് വിമാനത്താവളം ആക്രമിക്കരുതെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ലെബനാനില്‍ നിന്ന് ഒഴിപ്പിക്കുന്നത് പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിലാണ് റോഡോ വിമാനത്താവളമോ ആക്രമിക്കരുതെന്ന നിര്‍ദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here