ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നുവെന്ന് യു എൻ; താത്കാലിക വെടിനിർത്തലാകാമെന്ന് നെതന്യാഹു

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുകയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ്. വ്യക്തമായ വംശഹത്യയാണ് ഗാസയിൽ നടക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഖിക്കപ്പെടുകയാണ്. ക്രൂരവും ഭയാനകവും വേദനാജനകവുമായ നാശത്തിന് അന്ത്യം കാണാന്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഗുട്ടറെസ് പറഞ്ഞു.

മനുഷ്യത്വരഹിതമായ അധിനിവേശത്തിനെതിരായ പല ലോകരാജ്യങ്ങളും നിലപാട് സ്വീകരിച്ചിട്ടും ഇസ്രയേൽ ഗാസയിൽ ആക്രമണങ്ങൾ തുടരുകയാണ്. തുർക്കി, ജോർദാൻ, ബൊളീവിയ എന്നീ രാജ്യങ്ങൾ അവരുടെ അംബാസ്സഡർമാരെ തിരിച്ചുവിളിക്കുകയും പല തുർക്കി സംഘടനകളും ഇസ്രയേൽ സൈനിക താവളത്തിലേക്ക് പ്രതിഷേധ യാത്ര നടത്തുകയും ചെയ്‌തു.

ALSO READ:മനുഷ്യ ജീവനുകൾക്ക് വിലകൽപ്പിക്കാതെ ബസുകളുടെ മത്സരയോട്ടം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

യുദ്ധം അവസാനിച്ചാൽ ഗാസയുടെ സുരക്ഷാ ചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേൽ ഏറ്റെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. സഹായം എത്തിക്കുന്നതിനും ബന്ദികളെ പുറത്തിറക്കുന്നതിനും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാമെന്നും നെതന്യാഹു അറിയിച്ചു.

ALSO READ:ആട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാം; വാട്സാപ്പിൽ പ്രചരിച്ച നമ്പർ വ്യാജമെന്ന് എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News