കൊന്നുകൊന്ന് മതിയാകാതെ ഇസ്രയേൽ; വടക്കൻ ഗാസയിലെ ആക്രമണത്തിൽ എൺപതിലേറെ മരണം

gaza

വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേരുണ്ടാകാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 40ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Also Read: ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാൻ? യുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്

ഇസ്രയേൽ കര- വ്യോമ ആക്രമണങ്ങൾ നടത്തുകയായിരുന്നു. പാർപ്പിട കെട്ടിടങ്ങൾ നശിപ്പിച്ചിട്ടുണ്ട്. കൂടാതെ കൂട്ട അറസ്റ്റുകൾ നടത്തുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് പതിനായിരക്കണക്കിന് പേർ നഗരം വിടാനാകാതെ കുടുങ്ങി.

2023 ഒക്ടോബർ മുതൽ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 42,603 ​​പേർ കൊല്ലപ്പെടുകയും 99,795 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 84 മരണങ്ങളുണ്ടായി. ഗാസ മുനമ്പിൽ ഉടനീളം തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ പതിനായിരക്കണക്കിന് മൃതദേഹങ്ങൾ വീണ്ടെടുക്കാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News