പലസ്തീനും ലെബനാനിനും പുറമെ സിറിയയിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ലെബനീസ് അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ സിറിയയിലെ അല്‍ ഖുസൈര്‍ പട്ടണത്തിലായിരുന്നു ആക്രമണം. ഇവിടെയുള്ള വ്യാവസായിക മേഖലയെ ലക്ഷ്യമാക്കി ഇസ്രായേല്‍ ‘ആക്രമണം’ നടത്തിയതായി സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു.
എങ്ങനെയാണ് ആക്രമിച്ചതെന്നോ വ്യാപ്തിയോ പുറത്തുവിട്ടിട്ടില്ല. മധ്യ സിറിയയിലെ ഹോംസ് പ്രവിശ്യയിലെ അല്‍ ഖുസൈറിലെ വ്യാവസായിക മേഖലയിലും ചില താമസ കെട്ടിടങ്ങളിലും ഇസ്രായേല്‍ ആക്രമണം ഉണ്ടായതായി സിറിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: പുലര്‍ച്ചെ മുതല്‍ കൂട്ടക്കുരുതി; ഗാസയില്‍ ഈ പകല്‍ മാത്രം കൊല്ലപ്പെട്ടത് അമ്പതിലേറെ പേര്‍
പരിക്കുകളൊന്നുമില്ലെന്ന് ഹോംസ് പ്രവിശ്യയിലെ ആരോഗ്യ ഡയറക്ടറെ ഉദ്ധരിച്ച് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വ്യാഴാഴ്ച അല്‍ ഖുസൈറിനു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തിൽ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here