ഗാസയിലെ സാധാരണക്കാരെ പട്ടിണിക്കിട്ട് കൊല്ലാനൊരുങ്ങി ഇസ്രയേല്‍. എല്ലാ യുദ്ധനിയമങ്ങളും കാറ്റില്‍പറത്തിയ ഇസ്രയേല്‍ ഗാസയില്‍ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കുന്ന യുഎന്‍ ഏജന്‍സിയെ വിലക്കി. ഇതോടെ ഗാസയെ പട്ടിണി വരിഞ്ഞുമുറുക്കിയിരിക്കുകയാണ്.
ഗാസയിലെ ഇരുപതു ലക്ഷത്തിലധികംപേര്‍ ഭക്ഷണത്തിനും മരുന്നിനും ആശ്രയിക്കുന്ന പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയെയാണ് വിലക്കിയത്. അവശ്യ വസ്തുക്കളുമായെത്തിയ 30 ട്രക്കുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം ഗാസയിലേക്ക് കടത്തിവിട്ടതെന്ന് യുഎന്‍ ഏജന്‍സി തലവന്‍ ഫിലിപ് ലെസാര്‍നി വ്യക്തമാക്കി.
ഉപരോധം തുടര്‍ന്നാല്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരിക്കുന്നതതില്‍ കൂടുതല്‍ പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ യുദ്ധനിയമങ്ങളും കാറ്റില്‍പറത്തുന്ന നടപടിയാണിതെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ലുഎഫ്പി) അധികൃതര്‍ പറഞ്ഞു.
അതേസമയം വടക്കന്‍ ഗാസയിലെ ബെയ്ത് ലഹിയ പട്ടണത്തിലെ വീടുകളിലും നുസീറത് അയാര്‍ഥി ക്യാംപിലെ ഒരു വീടിനു നേരെയും ഇസ്രയേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 12 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കുന്നതിന് യുഎന്‍ ഏജന്‍സിയുമായി ഉണ്ടാക്കിയിരുന്ന ധാരണ റദ്ദാക്കിയതായി ഇസ്രയേല്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here