ഇറാൻ്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രവേശനത്തിന് വിലക്കുമായി ഇസ്രയേൽ

guterres

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും വിലക്കി ഇസ്രയേൽ. ഇറാൻ ഇന്നലെ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തെ അദ്ദേഹം ശക്തമായ രീതിയിൽ അപലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ALSO READ; മകൻ തട്ടിപ്പുകേസിൽ അറസ്റ്റിലായി: മഹാരാഷ്ട്രയിൽ നാലംഗ കുടുംബം ജീവനൊടുക്കി

രാജ്യത്തിന് നേരെ ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണത്തെ “അസന്ദിഗ്ധമായി അപലപിക്കുന്നതിൽ” പരാജയപ്പെട്ടതിൻ്റെ പേരിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ ഇസ്രായേലിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ആണ് അറിയിച്ചത്. ഏതാണ്ട് ലോകത്തിലെ എല്ലാ രാജ്യങ്ങളും ആക്രമണത്തെ ശക്തമായ രീതിയിൽ അപലപിച്ചുവെന്നും ആക്രമണത്തെ  അപലപിക്കാൻ കഴിയാത്ത ആർക്കും ഇസ്രയേലിൻ്റെ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ALSO READ; ‘ആ കാക്കി നിക്കർ ചേരുക അവരുടെ അമീറിന്’; മാധ്യമം പത്രത്തിലെ കാർട്ടൂണിനെതിരെ വി വസീഫ്

കഴിഞ്ഞ ദിവസം  അപ്രതീക്ഷിതമായി വൻ ആക്രമണമാണ് ഇറാൻ നടത്തിയത്. 400 ലധികം മിസൈലുകളാണ് ഇറാൻ ഇസ്രയേലിലേക്ക് തൊടുത്തത്. ഇതോടെ രാജ്യത്ത് അപായ സൈറൺ അടക്കം പുറപ്പെടുവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News