പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിച്ച് ഇസ്രയേൽ. ഇസ്രായേലിലും അധിനിവിഷ്ട ജറുസലേമിലും പ്രവർത്തിക്കുന്നതിൽ നിന്ന് യുഎൻ ഏജൻസിയെ വിലക്കുന്ന ബില്ലിന് തിങ്കളാഴ്ച ഇസ്രയേൽ പാർലമെൻ്റ് അംഗീകാരം നൽകി. അമേരിക്കയുടെ എതിർപ്പ് അവഗണിച്ചാണിത്.
92 അംഗങ്ങൾ അനുകൂലമായും 10 പേർ എതിർത്തുമാണ് ബിൽ പാസ്സാക്കിയത്. ഏഴ് പതിറ്റാണ്ടിലേറെയായി പലസ്തീൻ പ്രദേശങ്ങളിൽ അഭയാർഥികൾക്കും മറ്റും അവശ്യ സഹായവും സഹായവും നൽകി വരുന്ന യുഎൻ ഏജൻസിയാണിത്. യുഎൻആർഡബ്ല്യുഎയുടെ നിരോധനം ഗാസയിലെ മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
യുഎൻആർഡബ്ല്യുഎയുടെ നിരവധി സ്കൂളുകളും ആശുപത്രികളും ഗാസ അടക്കമുള്ള പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഗാസയിൽ പലപ്പോഴും അഭയാർഥി ക്യാമ്പുകളായി ഇത്തരം സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നു. ബില്ലിൽ അഗാധമായ ആശങ്ക ഉണ്ടെന്ന് അമേരിക്ക പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here