ഹമാസ് തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്ത് ഇസ്രയേല്‍

ഇസ്രയേല്‍ അധിനിവേശം നടക്കുന്ന ഗാസയിലെ ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ പട്ടാളം. ഗാസയിലെ തുരങ്കങ്ങളില്‍ കടല്‍വെള്ളം പമ്പ് ചെയ്യാന്‍ ഇസ്രേയല്‍ ആരംഭിച്ചെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ആഴ്ചകളോളം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. എന്നാല്‍ ഈ നടപടിയില്‍ തുരങ്കങ്ങള്‍ തകരുമെന്നും ഗാസയിലെ കുടിവെള്ള വിതരണത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക ഉയരുന്നുണ്ട്.

ALSO READ: മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

ഈ തുരങ്കങ്ങളിലാണ് ഹമാസ്, തടവുകാരെ താമസിപ്പിച്ചിരിക്കുന്നതെന്നും ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇസ്രേയേല്‍ സൈന്യം തയ്യാറായിട്ടില്ല. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയവും ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News