ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ട് ഇസ്രയേല്‍; 50 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. ഗാസയിലെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. 150 ഓളം പേര്‍ക്ക് പരുക്കേറ്റതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

READ ALSO:കളമശ്ശേരി സ്ഫോടന കേസ്: പ്രതി മാര്‍ട്ടിന്‍ റിമാന്‍ഡില്‍, കേസ് സ്വന്തമായി നടത്താന്‍ തയാറെന്നും പ്രതി

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഒക്ടോബര്‍ 7 മുതലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8,525 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയ ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്. ഗാസ നഗരത്തില്‍ വരെ എത്തിയ ഇസ്രായേലി യുദ്ധടാങ്കുകള്‍ ഹമാസിന്റെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തി. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

READ ALSO:കേരളം കത്തിപ്പോകുമായിരുന്ന 10 മണിക്കൂര്‍; മുഖ്യമന്ത്രിയുടെ ഇടപെടല്‍, ഒടുവില്‍ ഒക്ടോബര്‍ 29 ഒരു സാധാരണ ഞായറാഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News