അഭയം തേടി വന്നവർക്ക് ദാരുണാന്ത്യം; യു എൻ ആസ്ഥാനവും ബോംബിട്ട് ഇസ്രയേൽ

അഭയം തേടിയവരെയും മനുഷ്യത്വമില്ലാതെ കൊന്നുതള്ളി ഇസ്രയേൽ. ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ ഏജൻസി ഓഫിസിൽ അഭയംപ്രാപിച്ചവരെയാണ് ഇസ്രയേൽ സൈന്യം ബോംബിട്ട് കൊലപ്പെടുത്തിയത്.

ALSO READ: ‘കേന്ദ്ര സർക്കാർ വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കുന്നു, വൈദ്യുതി വിലവർധനവിന് കാരണം കേന്ദ്രനയം’: മുഖ്യമന്ത്രി

യു.എൻ.ഡി.പി (യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്‍റ് പ്രോഗ്രാം) മേധാവി അകിം സ്റ്റൈനറാണ് ഇക്കാര്യം അറിയിച്ചത്. എക്സിലെ പോസ്റ്റിൽ യുഎൻഡിപി ഓഫീസ് ഇസ്രായേൽ ബോംബിട്ട് തകർത്തുവെന്നും അഭയം തേടിയ ആളുകൾ കൊല്ലപ്പെട്ടെന്നും സ്റ്റൈനർ അറിയിച്ചത്. ഇസ്രയേലിന്റെ ഈ നടപടി തെറ്റാണെന്നും സിവിലിയൻ കെട്ടിടങ്ങളെയും യു.എൻ സ്ഥാപനങ്ങളെയും ഒരിക്കലും ആക്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മുസ്ലിം മതനേതാക്കളെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ: ‘ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ് റാലിയിൽ പങ്കെടുത്തത്’

സംഭവത്തിൽ യുഎൻഡിപിയും പ്രതികരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ ബഹുമാനിക്കണമെന്ന് യു.എൻ.ഡി.പി പ്രസ്താവനയിറക്കി. ഇസ്രയേലിന്റെ വ്യോമാക്രമണം ശക്തമായതിനെത്തുടർന്ന് ഉദ്യോഗസ്ഥരെ ഓഫിയ്‌സിൽനിന് ഒഴിപ്പിച്ചിരുന്നു. തുടർന്ന് സാധാരണക്കാർ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇസ്രയേൽ ബോംബാക്രമണം.

ALSO READ: വിവാഹം അറേഞ്ച്ഡ് ആയിരുന്നു, എന്നിൽ അവൾ സന്തുഷ്ടയായിരുന്നില്ല; ആദ്യ ഭാര്യയെയും കുഞ്ഞിനേയും കുറിച്ച് ഷൈൻ ടോം ചാക്കോ

അതേസമയം, ഗാസയിൽ ആശുപത്രികൾക്ക് നേരെ തുറന്ന ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേൽ. ഗാസയിൽ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ആശുപത്രിയിൽ മരണഭയത്തോടെ ജീവിക്കുന്നത് നൂറു കണക്കിന് പലസ്തീനികൾ. യുദ്ധവിമാനങ്ങൾ ഭയന്ന് ആളുകൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. കൂടുതലാളുകളും ആശുപത്രികളിലുണ്ടാകും എന്ന് മനസിലാക്കി ആശുപത്രികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇസ്രയേൽ ആക്രമണങ്ങൾ നടത്തുന്നതെന്ന് യു എൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News