പലസ്തീന് നേരെ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂരിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ സാമ്രാജ്യത്വ പിന്തുണയോടെയാണ് ഇസ്രയേല്‍ പതിനായിരങ്ങളെ കൊന്നൊടുക്കുന്നത്. ആശുപത്രികള്‍ ആക്രമിച്ചും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബോംബിട്ടും നിരപരാധികളെ ഇസ്രയേല്‍ കൊന്നൊടുക്കുന്നു. പലസ്തീനെയും അവിടുത്തെ ജനങ്ങളെയും ഇല്ലാതാക്കി ആ ഭൂമി കൈവശപ്പെടുത്തുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് പകല്‍ പോലെ വ്യക്തമാണ്.
READ ALSO:പാലക്കാട് വല്ലപ്പുഴയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി
പലസ്തീനിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന വേദന നമ്മുടെ വേദനയായി തിരിച്ചറിയുകയാണ് വേണ്ടത്. പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെടാന്‍ സാമ്രാജ്യത്വ ശക്തികള്‍ തയ്യാറാവുന്നില്ലെന്നും ഇന്ത്യക്കും ഇപ്പോള്‍ ഇതേ നിലപാടാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.
‘ഞങ്ങള്‍ നടത്തിയാല്‍ മാത്രമേ പലസ്തീന്‍ ഐക്യദാര്‍ഢ്യം ഐക്യദാര്‍ഢ്യമാകൂ എന്ന ചിന്ത സിപിഐഎമ്മിന് ഇല്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും കടന്നുവരാവുന്ന വേദിയാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി’- ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
READ ALSO:വാംഖെഡെയില്‍ അടിയോടടി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടിയത് 397 റണ്‍സ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here