ഇറാനിലെ വിമാനത്താവളത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയിലെ ഇറാന്‍ എമ്പസിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാണ് ഇസ്രയേലില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ഫൈറ്ററുകള്‍ ഇറാന്റെ അതിര്‍ത്തി കടന്നത്.
ALSO READ: പാർലറിൽ പോയി കാശുകളയണ്ട! ചർമം വെട്ടിത്തിളങ്ങും ,തക്കാളി കൊണ്ട് വീട്ടിൽ തന്നെ കിടിലം ഫേഷ്യൽ ചെയ്യാം
ഇറാന്‍ നഗരമായ ഇസാഫാഹനിലുള്ള വിമാനത്താവളത്തിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രവിശ്യയില്‍ നിരവധി ഇറാനിയന്‍ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇറാന്റെ യുറാനിയം എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ കേന്ദ്രം ഇവിടെയാണ്.
ALSO READ: ലാസ്റ്റ് സീൻക്കാരെ കണ്ടെത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
കഴിഞ്ഞാഴ്ച, സിറിയയിലെ ഇറാന്‍ എമ്പസിയില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്ന യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ മുന്നറിയിപ്പിന്, ഇറാന്റെ താല്‍പര്യങ്ങള്‍ക്ക് എതിരെയുള്ള എന്ത് കൈകടത്തുലകളെയും നേരിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഇറാന്‍ മറുപടി നല്‍കിയത്.
ALSO READ: സിംപിള്‍, ബട്ട് പവര്‍ഫുള്‍ ബദാം മില്‍ക്ക് തയാറാക്കിയാലോ?
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശം ഇനി മറ്റ് ഭാഗങ്ങളിലേക്ക് പടരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here