കൊന്നിട്ടും തീരാത്ത ക്രൂരത; പലസ്തീനില്‍ 14കാരനെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹം തട്ടിക്കൊണ്ടുപോയി ഇസ്രയേല്‍ സൈന്യം

പലസ്തീനില്‍ 14കാരനെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹം തട്ടിക്കൊണ്ടുപോയി ഇസ്രായേല്‍ സൈന്യം. കിഴക്കന്‍ ജറുസലേമിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മആലെ അദുമിയില്‍ വെച്ച് ഇസ്രായേല്‍ സൈന്യം വദീഅ് ഷാദീ സഅദ് ഇല്‍യാനെ വെടിവച്ചുകൊല്ലുകയായിരുന്നു. തിങ്കളാഴ്ച ഉച്ച 12.30ഓടെയാണ് സംഭവം.

ആദ്യം വെടിയേറ്റപ്പോള്‍ അഞ്ച്മീറ്ററോളം ഓടിയ വദീഇന്റെ പിന്നാലെ ചെന്ന് വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു ഇസ്രയേല്‍ സൈന്യം. തുടര്‍ന്ന് മരിച്ചെന്ന് ഉറപ്പാക്കിയതോടെ ഇസ്രായേല്‍ സൈന്യം മൃതദേഹം തട്ടിക്കൊണ്ട് പോവുകയായിരുന്നു.

Also Read : വീട് വില്‍ക്കാന്‍ വെച്ചത് 2 കോടിക്ക്; വീടിനുള്ളില്‍ രഹസ്യ ഗുഹ കണ്ടെത്തിയതോടെ കുത്തനെ ഉയര്‍ന്ന് വില!

തുടര്‍ന്ന് ഇന്നലെ വൈകിട്ട് 3:30ന് ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വദീഇന്റെ പിതാവിനെ ബെത്ലഹേമിന് വടക്കുള്ള റേച്ചല്‍ ഡോം എന്നറിയപ്പെടുന്ന ഇസ്രയേലി സൈനിക ചെക്ക് പോയിന്റിലേക്ക് വിളിപ്പിച്ചു. മകന്‍ കൊല്ലപ്പെട്ടുവെന്നും മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിക്കില്ലെന്നും സൈന്യം അദ്ദേഹത്തെ അറിയിച്ചു.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജറുസലേമിന് സമീപം തിങ്കളാഴ്ച ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ 14 വയസ്സുള്ള പലസ്തീന്‍ ബാലന്റെ മൃതദേഹമാണ് ഇസ്രായേല്‍ സൈന്യം എടുത്തുകൊണ്ടുപോയതെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ (ഡി.സി.ഐ.പി) എന്ന സംഘടന അറിയിച്ചു.

”മരിച്ചാലും ഫലസ്തീനി കുട്ടികള്‍ക്ക് സ്വസ്ഥമായി വിശ്രമിക്കാന്‍ കഴിയില്ല. ഇസ്രായേല്‍ അധികാരികള്‍ അവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നു. പ്രിയപ്പെട്ടവര്‍ക്ക് അവസാന നോക്ക് കാണാന്‍ പോലും നല്‍കാതെ അനിശ്ചിതകാലത്തേക്ക് അവരുടെ തടങ്കലില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ വെക്കുകയാണ്’ -ഡി.സി.ഐ.പി അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടര്‍ അയ്ദ് അബു ഇഖ്‌തൈഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News