ലെബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; 182 പേർ കൊല്ലപ്പെട്ടു ; എഴുന്നൂറോളം പേർക്ക് പരിക്ക്

ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുനൂറോളംപേർക്ക് പരിക്ക്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത് എന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read:ജീവിതാന്ത്യം വരെ ആദർശാധിഷ്ഠിത ജീവിതം നയിച്ച എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ ശ്രമം

ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയോടെ നടന്ന ആക്രമണത്തിലാണ് 182 പേർ കൊല്ലപ്പെട്ടത്. ആശുപത്രികൾ, സകൂളുകൾ, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.

Also read:മൈനാഗപ്പള്ളി വാഹനാപകടം, ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ലെബനനിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ശസ്ത്രക്രിയ പോലുള്ളവയ്ക്കൊഴിച്ച് മറ്റ് ചികിത്സകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration