ഗാസയ്‌ക്കെതിരെ ആക്രമണം തുടർന്ന്‌ ഇസ്രയേൽ; മാധ്യമപ്രവർത്തകർക്കെതിരെയും ആക്രമണം

ഗാസയിലേക്കുള്ള കടന്നാക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വെസ്റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിലേക്കും ഇസ്രയേൽ ആക്രമണം. ഞായറാഴ്ച നടന്ന ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ആറ്‌ പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഒരു ഇസ്രയേൽ പൊലീസുകാരനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെസ്റ്റ്‌ ബാങ്കിൽ മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ALSO READ: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; നീതിക്കായി പോരാടിയ ധീരവനിതകള്‍

ഗാസയിൽ മാധ്യമപ്രവർത്തകരെ ലക്ഷ്യംവച്ച്‌ വീണ്ടും ഇസ്രയേൽ ആക്രമണമുണ്ടായി. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയിലെ മാധ്യമപ്രവർത്തകരായ ഹംസ ദഹൗദ്‌, മുസ്തഫ തുരയ എന്നിവർ സഞ്ചരിച്ച വാഹനം ലക്ഷ്യംവച്ച്‌ മിസൈൽ അയക്കുകയും ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. മാധ്യമപ്രവർത്തകരെ ലക്ഷ്യംവച്ചുണ്ടായ ആക്രമണത്തിൽ അന്വേഷണം വേണമെന്ന്‌ ആവശ്യം ഉയർന്നിട്ടുണ്ട്‌.

ഗാസയിലെ മുതിർന്ന മാധ്യമപ്രവർത്തകനും അൽ ജസീറ ബ്യൂറോ ചീഫുമായ വെയ്‌ൽ ദഹൗദിന്റെ മകനാണ്‌ കൊല്ലപ്പെട്ട ഹംസ. ഹംസയുടെ മരണത്തോടെ കുടുംബത്തിലെ അഞ്ചാമത്തെ അംഗത്തെയാണ്‌ വെയ്‌ലിന്‌ യുദ്ധത്തിൽ നഷ്ടമാകുന്നത്‌. ഏതാനും മാസം മുൻപ് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അദ്ദേഹത്തിന്‌ ഭാര്യയും രണ്ടു മക്കളും കൊച്ചുമകനും നഷ്ടമായിരുന്നു. വെയ്‌ലിനുനേരെയും ആക്രമണമുണ്ടായിരുന്നു.

ALSO READ: മണിപ്പുരിൽ സുരക്ഷാസേനയും അക്രമികളും തമ്മിൽ വീണ്ടും വെടിവയ്പ്പ്

ഞായറാഴ്ച ചേർന്ന ഇസ്രയേൽ മന്ത്രിസഭയിൽ മൂന്നു മന്ത്രിമാർ പങ്കെടുത്തില്ല. യുദ്ധമന്ത്രിസഭയിലും അംഗങ്ങളാണ്‌ ഇതിലെ രണ്ടുപേർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ 2024ലെ യുദ്ധ ബജറ്റിന്‌ അംഗീകാരം നൽകിയിരുന്നു. റിസർവ്‌ പട്ടാളത്തിന്‌ 900 കോടി ഷെക്കൽ (ഏകദേശം 20,433 കോടി രൂപ) അനുവദിക്കാൻ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News