ഗാസയിൽ ശക്തമായ ആക്രമണം നടത്തി ഇസ്രയേൽ. പുതുവർഷപ്പിറവിയിലും ക്രൂരത കൈവിടാതെ ഇസ്രായേൽ. 156 പേരാണ് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത്. മഗാസി അഭയാർഥി ക്യാമ്പിൽ പതിനഞ്ച് പേരും ജബലിയ ക്യാമ്പിൽ ആറുപേരും കൊല്ലപ്പെട്ടു. കനത്ത ഷെല്ലാക്രമണമാണ് ഇസ്രായേൽ ഖാൻ യൂനിസിലെ ബീച്ച് സ്ട്രീറ്റിൽ നടത്തിയത്. ഈ ആക്രമണത്തോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,978 ആയി. ഗാസയിലെ ദേർ അൽ-ബാലയിലെ ഹമാസ് കമാൻഡർ ആദിൽ മിസ്മയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞദിവസം മഗാസി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ അൽ അഖ്‌സ പള്ളിയിലെ മുൻ ഇമാമും ഗാസയിലെ മുൻ വഖഫ് മന്ത്രിയുമായ ഷെയ്‌ഖ് യൂസുഫ് സലാമ കൊല്ലപ്പെട്ടിരുന്നു. മൂന്ന് മസ്‌ജിദുകൾക്കു നേരെയും ആക്രമണമുണ്ടായി. 85 ദിവസത്തിനുള്ളിൽ ഇസ്രയേൽ 1825 കൂട്ടക്കൊലകൾ നടത്തിയതായി ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് കഴിഞ്ഞ ദിവസം പറഞ്ഞു.
ALSO READ: ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ഹമാസ് സൈനിക വിഭാഗമായ ഖസം ബ്രിഗേഡ് ഞായറാഴ്‌ച അർധരാത്രിയോടെ ടെൽ അവീവിലേക്കുൾപ്പെടെ 20 റോക്കറ്റ് വിക്ഷേപിച്ചതായി അറിയിച്ചു. അതേസമയം, ഗാസയിൽനിന്ന് ആയിരക്കണക്കിനു സൈനികരെ മാറ്റുന്നതായി ഇസ്രായേൽ സൈന്യം തിങ്കളാഴ്ച പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിന് മുന്നോടിയായാണ് തീരുമാനം. ഒക്‌ടോബർ അവസാനവാരം മുതൽ തങ്ങളുടെ 172 സൈനികർ ഗാസയിൽ കരയാക്രമണം തുടങ്ങിയപ്പോൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here