ഗാസയിലെ ആശുപത്രികള്‍ വളഞ്ഞ് ഇസ്രയേല്‍; ആക്രമണം കടുപ്പിച്ചു

അധിനവേശം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ നാലോളം ആശുപത്രികള്‍ ഇസ്രയേല്‍ സൈന്യം വളഞ്ഞു. വെടി നിര്‍ത്തല്‍ പ്രഖ്യാപനങ്ങളൊക്കെ പാഴ്‌വാക്കായി. അല്‍ശിഫ ആശുപത്രി പരിസരത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്തോനേഷ്യന്‍ ആശുപത്രി ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ALSO READ: ഭിന്നശേഷി വിഭാഗക്കാരുടെ മേല്‍നോട്ടത്തില്‍ സുപ്രീംകോടതിയില്‍ ‘മിട്ടി കഫേ’

ഗാസ സിറ്റിയിലുള്ള കുട്ടികള്‍ക്കായുള്ള അല്‍ റന്‍തീസി ആശുപത്രി, അന്നസ്ര്‍ ആശുപത്രി, ഗവ. കണ്ണാശുപത്രി, മാനസികാരോഗ്യ ആശുപത്രി ഉള്‍പ്പെടെയാണ് ഇസ്രയേല്‍ വളഞ്ഞിരിക്കുന്നത്. വെടിയൊച്ചകള്‍ മാത്രമാണ് പുറത്തു നിന്നു കേള്‍ക്കാന്‍ കഴിയുന്നതെന്നാണ് യുദ്ധക്കെടുതികളില്‍ അകപ്പെട്ട് പോയവര്‍ പറയുന്നത്. ആശുപത്രിക്ക് മുകളില്‍ ഏതുനിമിഷവും ബോംബ് വീഴാമെന്നും രോഗികളെ അനാഥരാക്കി എങ്ങും പോകില്ലെന്നും അല്‍ശിഫയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

ALSO READ: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 11,000 കടന്നു

ഗാസയില്‍ നാലു മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടത്താനും സാധാരണക്കാര്‍ക്ക് പലായനം ചെയ്യാന്‍ ഇടവേള നല്‍കാനും ഇസ്രയേല്‍ സമ്മതിച്ചതായി വൈറ്റ് ഹൗസാണ് അറിയിച്ചത്.എന്നാല്‍ ഇത് നടപ്പാക്കെ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ആക്രമണം ഭയന്ന് ഗാസ സിറ്റിയില്‍ നിന്ന് പതിനായിരങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുകയാണ്. സാധാരണക്കാരെയും ഇസ്രയേല്‍ ആക്രമിക്കുകയാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ 4,506 കുട്ടികളുള്‍പ്പടെ ആകെ മരണം 11,078 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration