ഇസ്രയേലിന്റെ യുദ്ധം പ്രഖ്യാപനം; അമേരിക്കയുടെ സഹായ നീക്കങ്ങള്‍ ആരംഭിച്ചു

ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കയുടെ സഹായ നീക്കങ്ങള്‍ ആരംഭിച്ചു. യു എസ് നേവിയുടെ യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പല്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്ക് തിരിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Also Read: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബീഹാര്‍ പൊലീസ്

ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്‌ക്വാഡ്രണ്‍ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയില്‍ വര്‍ധിപ്പിക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്.’

Also Read: പ്രശ്നം പലസ്തീൻ ജനതയുടെ മാത്രം വിഷയമല്ല; പിന്തുണയുമായി കുവൈത്ത്

ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്നലെ മാത്രം നൂറു കണക്കിന് പേരാണ് ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News