അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ ആക്രമണ ഭീഷണി മൂലമെന്ന് അധികൃതർ

രാജ്യവ്യാപകമായി 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോആവ് ഗാലന്റ്. ഞായറാഴ്ച ലെബനനില്‍ ഇസ്രയേല്‍ സേന ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

ALSO READ:  പന്തളത്ത് ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും പ്രധാന കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിര്‍ദേശത്തിലുണ്ട്. പ്രധാന കമാന്‍ഡര്‍ ഫോദ് ഷുക്കര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെതിരെ കടുത്ത ഡ്രോണ്‍ – റോക്കറ്റ് ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇസ്രയേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ മുന്‍കൂട്ടി ആക്രമണം ആരംഭിച്ചിരുന്നു.

ALSO READ: കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയംവച്ച് ഏഴ് കോടിയോളം തട്ടി; രണ്ട് മുസ്ലീം ലീഗ് നേതാക്കള്‍ കൂടി അറസ്റ്റില്‍

ബെയ്റൂട്ടിലെ ഇസ്രായേല്‍ ആക്രമണത്തിനും ഹമാസിന്റെ രാഷ്ട്രീയ നേതാവിന്റെ ടെഹ്റാനിലെ കൊലപാതകത്തിനും പിന്നില്‍ ഇസ്രായേലാണെന്നും ഇതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും ഇറാനും പ്രതിജ്ഞയെടുത്തതിന് ശേഷം മിഡില്‍ ഈസ്റ്റ് ആഴ്ചകളോളം പ്രതിസന്ധിയിലാണ്.

News Summary- Defense Minister Yoav Gallant has declared an emergency situation in the country for the next 48 hours.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News