ദില്ലി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ ആകെ 10 പേരെ ചോദ്യംചെയ്ത് പൊലീസ്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് പ്രദേശത്തുണ്ടായിരുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും സിസി ടിവി ക്യാമറകളില്‍നിന്നും പ്രദേശത്ത് ആക്ടീവായ സിം കാര്‍ഡുകളില്‍നിന്നുമാണ് ആളുകളെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്, എന്‍ഐഎ, എന്‍എസ്ജി സംഘങ്ങള്‍.
Also Read : ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; വിവിധ സ്ഥലങ്ങളില്‍ റെഡ് അലേര്‍ട്ട്
ദില്ലി ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദില്ലിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി അഗ്‌നിരക്ഷാസേനയ്ക്ക് സന്ദേശം ലഭിക്കുന്നത്. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി എംബസി അധികൃതരും സ്ഥലവാസികളും സ്ഥിരീകരിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു പതാകയ്ക്ക് ഉള്ളില്‍ പൊതിഞ്ഞ നിലയില്‍ അസഭ്യവര്‍ഷത്തോട് കൂടിയ കത്ത് കണ്ടെത്തി. എംബസിയുടെ ഏതാനും മീറ്റര്‍ അകലെയുള്ള ഒരു വീട്ടിലെ പരിസരത്തുനിന്നാണ് കത്ത് കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗവും ഭീകരവിരുദ്ധ സ്‌ക്വഡും ദേശീയ അന്വേഷണം ഏജന്‍സിയും സ്ഥലത്ത് എത്തി.
എന്നാല്‍ ഭീകരാക്രമണ സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്നാണ് ഇസ്രയേല്‍ നിലപാട്. എംബസിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും സ്ഥിതി ഗതികളെ പറ്റി കുറിച്ച് ഉന്നതതല ചര്‍ച്ച നടക്കുകയാണെന്നും ഇസ്രയേല്‍ എംബസി വക്താവ് ഒഹാദ് നകാഷ് കെയ്നാര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഇന്ത്യയില്‍ ഉള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നതിനും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here