ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തര്‍ കരാര്‍ രണ്ടുദിവസം കൂടി നീട്ടിയതിന്റെ ഭാഗമായി 11 തടവുകാരെ കൂടി മോചിപ്പിച്ച് ഹമാസ്. ഗാസാ മുനമ്പില്‍ സ്വതന്ത്രരാക്കപ്പെട്ട തടവുകാര്‍ സുരക്ഷിതമായി എത്തിയതായി ഇസ്രയേല്‍ അറിയിച്ചു. നാലു ദിവസത്തെ വെടിനിര്‍ത്തര്‍ കരാര്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ അത് തുടരാനുള്ള സന്നദ്ധത ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് 48 മണിക്കൂര്‍ കൂടി കരാര്‍ നീട്ടിയത്.
ALSO READ: കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മുമ്പും ശ്രമം; അന്വേഷണം ഊര്‍ജ്ജിതം
അതേസമയം കരാര്‍ നീട്ടിയതിന് പിന്നാലെ പ്രതികരണവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്‌റസ് രംഗത്തെത്തി. യുദ്ധത്തിന്റെ അന്ധകാരത്തിന് നടുവില്‍ മനുഷ്യത്വത്തിന്റെയും പ്രത്യാശയുടെയും ഒരു തരിവെട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
11 പേരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ ഇസ്രയേല്‍ ജയില്‍ അധികൃതര്‍ 33 പലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇസ്രയേലില്‍ നിന്നും 150 ഓളം തടവുകാര്‍ സ്വതന്ത്രരായി പലസ്തീനിലെത്തി. ഫ്രാന്‍സ്, ജര്‍മനി, അര്‍ജന്റീന എന്നിവിടങ്ങളിലും പൗരത്വമുള്ള ഇസ്രയേലികളാണ് സ്വതന്ത്രരായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here