ഇസ്രയേലും ഹമാസും തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ പുറത്തുവന്നതിന് പിന്നാലെ നെതന്യാഹുവിന്റെ പ്രഖ്യാപനം പുറത്ത്. കരാര്‍ അവസാനിച്ചു കഴിഞ്ഞാല്‍ ആക്രമണം കടുപ്പിക്കുമെന്നും ലക്ഷ്യം നേടുന്നവരെ അതുതുടരുമെന്നുമാണ് ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരിക്കുന്നത്. ഇസ്രയേല്‍ ഹമാസ് കരാറില്‍ പ്രത്യാശ പ്രകടിപ്പിച്ച് തുര്‍ക്കി രംഗത്തെത്തിയിരുന്നു. ഇതിലൂടെ യുദ്ധം പൂര്‍ണമായും അവസാനിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നതെന്നും തുര്‍ക്കി അഭിപ്രായപ്പെട്ടിരുന്നു. അമ്പത് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് ഹമാസ്. നാലു ദിവസം ഗാസയില്‍ വെടിനിര്‍ത്തല്‍ ഇസ്രയേലും പ്രഖ്യാപിക്കും. ഇരുവിഭാഗത്തിന്റെയും തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.
ആറ് ആഴ്ചയായി കടുത്ത ആക്രമണമാണ് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത്. അതേസമയം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ചേര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നെതന്യാഹു, ലക്ഷ്യം നേടുന്നവരെ യുദ്ധം ചെയ്യുമെന്നും കരാര്‍ കഴിഞ്ഞാല്‍ ഹമാസിനെതിരെ യുദ്ധം ശക്തമാക്കുമെന്നുമാണ് പറഞ്ഞത്. ജനസാന്ദ്രത കൂടിയ ജബാലിയ മേഖലയിലാണ് ഇപ്പോള്‍ ഇസ്രയേല്‍ സേന ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഹമാസിനെ ലക്ഷ്യമിട്ട് ഇവിടുത്തെ പ്രദേശങ്ങളില്‍ ശക്തമായ ബോംബിംഗും നടക്കുന്നുണ്ട്. അതേസമയം ഗാസ സിറ്റിയിലെ ഇന്റോനേഷ്യന്‍ ആശുപത്രി ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ സേന ഉത്തരവിട്ടിരിക്കുകയാണ്. ആശുപത്രിക്കുള്ളില്‍ ശത്രുക്കളുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം.
ഏകദേശം 13,000ത്തോളം പലസ്തീനികളാണ് ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത്. ഏകദേശം 2700ഓളം പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ ഒരു വിഭാഗം യുദ്ധാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയാണെന്നാണ് നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here