ഇസ്രയേല്‍ – ഹമാസ് – യുഎസ് താത്കാലിക കരാര്‍; തടവുകാരെ സ്വതന്ത്രരാക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലും ഹമാസും യുഎസും താത്കാലിക കരാറിലേര്‍പ്പെട്ടെന്നും തടവുകാരെ സ്വതന്ത്രമാക്കാന്‍ തീരുമാനിച്ചെന്നും വാഷിംഗ്ടണ്‍ പോസ്റ്റ്. അഞ്ചു ദിവസത്തോളം വെടിനിര്‍ത്താനും തീരുമാനമായിട്ടുണ്ട്. ഗാസയിലുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള തടവുകാരെ സ്വതന്ത്രരാക്കുമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: ‘ഇന്നലെ ലഭിച്ചത് 1908 പരാതികൾ, പ്രതിഫലിക്കപ്പെടുന്നത് സർക്കാരിനോടുള്ള സ്വീകാര്യത’; മുഖ്യമന്ത്രി

ആറു പേജുകളുള്ള കരാറില്‍ അഞ്ചു ദിവസത്തേക്ക് വെടിനിര്‍ത്താനും ഓരോ 24 മണിക്കൂറും അമ്പതോ അതിലധികമോ തടവുകാരെ മോചിപ്പിക്കും. 240ഓളം പേരാണ് ഹമാസ് കേന്ദ്രങ്ങളിലുള്ളത്.  അടുത്ത ദിവസങ്ങളില്‍ തന്നെ തടവുകാരെ മോചിപ്പിച്ച് തുടങ്ങും. ഇതിനിടയില്‍ വ്യോനിരീക്ഷണം ശക്തമായിരിക്കുമെന്നും കരാറിലുണ്ട്.

ALSO READ: ഇസ്രയേല്‍ – ഹമാസ് – യുഎസ് താല്‍കാലിക കരാര്‍; തടവുകാരെ സ്വതന്ത്രരാകുമെന്ന് റിപ്പോര്‍ട്ട്

അതേസമയം അത്തരത്തിലൊരു കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇതുവരെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News