ഇസ്രയേല്‍ – ഹമാസ് ഏറ്റുമുട്ടല്‍: എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

ഇസ്രയേല്‍ – ഹമാസ് ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള  വിമാനങ്ങള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് ഒക്ടോബര്‍ 14വരെ സര്‍വീസുണ്ടാകില്ലെന്ന് വിമാന കമ്പനി വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നുള്ള സര്‍വീസുകളും ഉണ്ടാകില്ല.

18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു പങ്ക് മലയാളികളാണ്. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 ജൂതരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.

ALSO READ: ഒറ്റ ട്രെയിൻ യാത്രയിൽ കാണാം രണ്ട് സംസ്ഥാനങ്ങൾ; സഞ്ചാരികൾക്ക് അമ്പരപ്പിക്കുന്ന പാക്കേജുമായി റെയിൽവേ

ശനിയാഴ്ച രാത്രിയോടെ ഹമാസിന്‍റെ റോക്കറ്റുകള്‍ ഇസ്രയേലിന്‍റെ തെക്കന്‍ നഗരങ്ങളിലേക്ക് ഇടിച്ചിറങ്ങുന്നത്. റോക്കറ്റ് പതിച്ച അതേസമയം ഹമാസിന്‍രെ സൈന്യം ഇസ്രയേല്‍ അതിര്‍ത്തി കടന്നിരുന്നു. പിന്നാലെ നടന്ന വെടിവെയ്പ്പില്‍ 250 ഓളം ഇസ്രയേലികള്‍ കൊല്ലപ്പെട്ടു.ഡസണ്‍ കണക്കിന് പലസ്തീന്‍ തടവുകാരെ രക്ഷിക്കുകയും ചെയ്തു. ഇതിനിടെ ലെബനനില്‍ നിന്നും നോര്‍ത്തേണ്‍ ഇസ്രയേലിലേക്കും ആക്രമണം ഉണ്ടായി. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹെസ്ബുള്ള എന്ന സായുധ സംഘടനയാണ് ഈ ആക്രമണം നടത്തിയത്.

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം കാലങ്ങളായി തുടരുന്നതാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള ഇസ്രയേലിന്‍റ ആക്രമണങ്ങളെ ചെറുക്കാന്‍ ഹമാസ് സൈന്യവും ഇറാന്‍റെ സഹായവും മാത്രമാണ് പലസ്തീനുള്ളത്. ആക്രമണങ്ങള്‍ ഉണ്ടാകുമ്പോ‍ഴെല്ലാം നഷ്ടങ്ങള്‍ അധികവും പലസ്തീന്‍റെ ഭാഗത്തായിരുന്നു. അതുകൊണ്ട് തന്നെ പലസ്തീനും ഹമാസും പ്രത്യാക്രമണങ്ങള്‍ക്ക് മുതിരില്ലെന്നായിരുന്നു ഇസ്രയേലിന്‍റെ വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ ദിവസം അതെല്ലാം തെറ്റിച്ച് ഇസ്രയേലിനെയും അമേരിക്കയെയും ഞെട്ടിച്ചാണ് ഹമാസിന്‍റെ റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് പതിച്ചത്.

കഴിഞ്ഞ 50 വര്‍ഷത്തിലെ ഏറ്റവും വലിയ ആക്രമണമാണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസം നേരിട്ടത്. ആകെ 500 ഓളം പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചടിയെന്നോണം ഇസ്രയേല്‍ പലസ്തിനിലേക്കും ലെബനനിലേക്കും ആക്രമണം നടത്തി. പലസ്തീനിലേക്ക് നടത്തിയ ആക്രമണത്തില്‍ 256 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ആരോഗ്യ് വിദഗ്ധരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ഇതില്‍ 20 കുട്ടികളുണ്ടെന്നും അവര്‍ പറഞ്ഞു.

ALSO READ: പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രതിരോധവുമായി ഹമാസ്, ഇസ്രയേലില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ചു, ഞെട്ടി അമേരിക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News