പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതിന് തുടർന്ന് ഭീകരവാദികൾ അധികാരം കയ്യടക്കിയതോടെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ALSO READ; ഡ്രൈവിങ് ടെസ്റ്റിൽ അടിമുടി മാറ്റം: വരുന്നത് ഈ പരിഷ്കാരങ്ങൾ
വിമാനത്താവളങ്ങളെ അടക്കം ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.48 മണിക്കൂറിനുള്ളിൽ സിറിയയിൽ 250-ഓളം വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തിയതായാണ് റിപ്പോർട്ട്.
ഇസ്രയേലി യുദ്ധവിമാനങ്ങൾ സിറിയ തലസ്ഥാനമായ ഡമാസ്കസ് ഉൾപ്പെടെ രാജ്യത്തുടനീളം ഡസൻ കണക്കിന് ആക്രമണങ്ങൾ നടത്തിയതായാണ് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഡമാസ്കസിൽ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഉഗ്രശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നുണ്ട്.
യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്ഒഎച്ച്ആർ) 100 ലധികം ആക്രമണങ്ങൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അസദ് സർക്കാരിന്റെ രാസായുധങ്ങളും ദീർഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളിലാണ് തങ്ങൾ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടിട്ടുണ്ട്.
ENGLISH NEWS SUMMARY: After President Bashar al-Assad left the country and terrorists seized power, Israel carried out non-stop airstrikes in Syria. Israel claims that the attack was aimed at destroying the military capabilities of the Assad regime.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here