പറയുന്നത് സമാധാന മേഖലയെന്ന്, പക്ഷേ രണ്ട് ദിവസത്തിനിടെ ഗാസയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത് 140 പലസ്തീനികളെ

ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ ആക്രമണം ശക്തമാക്കി ഇസ്രായേൽ. തെക്കന്‍ ഗാസയിലെ അല്‍ മവാസിയിലും, ഖാന്‍ യൂനിസിലുമാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. ഇതോടെ പുതുവർഷത്തിലും അശാന്തി പടരുന്ന ഗാസയിൽ 2 ദിവസത്തിനിടെ 140 പലസ്തീനികളെയാണ് ഇസ്രായേൽ സേന കൊന്നൊടുക്കിയത്.

നേരത്തെ സമാധാനമേഖലയായി പ്രഖ്യാപിച്ചിരുന്ന അൽ മവാസിയിലും സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രായേൽ സൈന്യം ഇപ്പോൾ അഴിച്ചു വിട്ടിരിക്കുന്നത്. ഇവിടെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഗാസയിലെ ഉന്നത പൊലീസ് മേധാവിയും കൊല്ലപ്പെട്ടു.

ALSO READ: കലൂർ സ്റ്റേഡിയത്തിലെ അപകടം, പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വസ്തുത മനസ്സിലാക്കാതെ, സംഭവം ജിസിഡിഎ അന്വേഷിക്കും-; ചെയർമാൻ കെ ചന്ദ്രൻപിള്ള

എന്നാൽ, ഹമാസിൻ്റെ കമാൻഡ് സെൻ്ററുകളാണ് തങ്ങൾ അക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം. ജനുവരി രണ്ടിന് മാത്രം നടന്ന വിവിധ ആക്രമണങ്ങളിൽ 71 പേരാണ് കൊല്ലപ്പെട്ടത്. അന്നേ ദിവസം 30ഓളം മേഖലകളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

ഇതിനിടെ, മധ്യ ഇസ്രയേലിലും, ജറുസലേമിലും യെമനിലെ ഹൂതി വിമതർ കഴിഞ്ഞ ദിവസം മിസൈലാക്രമണം നടത്തിയിരുന്നു. ആളപായമില്ലെങ്കിലും ഇവിടെ ഇസ്രായേൽ ജനങ്ങൾക്ക് മുന്നറിയിപ്പുകളുമായി സൈറണുകൾ മുഴക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News